ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ആരംഭിച്ചു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പേര് വിട്ടു പോയവര്‍ക്കും പുതുതായി പേര് ചേര്‍ക്കേണ്ടവര്‍ക്കും ഡിസംബര്‍ 31 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ബി.എല്‍.ഒമാരുടെ പക്കലും വോട്ടര്‍പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. അന്തിമ വോട്ടര്‍പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും.
2021 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്കും പേരുചേര്‍ക്കാം nvsp.in വെബ്സൈറ്റ് മുഖേനയാണ് പേരു ചേര്‍ക്കേണ്ടത്. പേര് രേഖപ്പെടുത്തിയിട്ടുളള ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ അഡ്മിഷന് രജിസ്റ്ററിന്റെ പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, വിലാസം രേഖപ്പെടുത്തിയ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ഉപയോഗിക്കാം. നെറ്റ് കണക്ഷന് ഉള്ള ഒരു സ്മാര്‍ട്ട്ഫോണിന്റെ സഹായത്തോടെ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോറം-6 ലാണ് അപേക്ഷ നല്‍കേണ്ടത്
#voterslist
#idukkidistrict