ദേശീയ ആരോഗ്യ മിഷന് പദ്ധതിയില്‍ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് മെയ് രണ്ടിന് രാവിലെ 10ന് ഇടുക്കി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഓഡിയോളജി, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദമാണ് യോഗ്യത. ശമ്പളം പ്രതിമാസം 20,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232221
