ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍ വിഭാഗം) (കാറ്റഗറി നം. 346/14) തസ്തികയുടെ തിരഞ്ഞെടുപ്പിന് വണ്‍ടൈം രജിസ്‌ട്രേഷന്‍ സമ്പ്രദായത്തിലൂടെ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചതും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികളെ മെയ് രണ്ടിന് കട്ടപ്പനയിലുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ ചെയ്യും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്, വ്യക്തിഗത അറിയിപ്പ് എന്നിവ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.