ജില്ലാ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജില്ലയിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സമഗ്ര പിഎസ് സി പരിശീലന പരിപാടി സംഘടിപ്പിക്കും. താല്പപര്യമുളള പ്ലസ് ടുവും അതിന് മുകളിലും യോഗ്യതയുളള പട്ടിക വര്‍ഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ ആസ്സല് സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഹൊസ്ദുര്‍ഗ്, വെളളരിുണ്ട് താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ മെയ് രണ്ടിന് രാവിലെ 11 ന് എടത്തോട് ക്ഷീരോല്പപാദക സൊസൈറ്റി ഹാളിലും എത്തിച്ചേരണം. ഏപ്രില്‍ 16 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.
വിവിധ വിഷയങ്ങളില്‍ പിഎസ് സി കോച്ചിംഗ് ക്ലാസ് കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യമുളള അധ്യാപകര്‍ ഈ മാസം 30 നകം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ നല്‍കണം.