ഇടുക്കി: പെട്ടിമുടി ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം നാളെ(09/01/2021) നടക്കും.റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിനാണ് ധനസഹായ വിതരണ ചടങ്ങ്. ദുരന്തത്തില്‍പ്പെട്ട 43പേരുടെ അനന്തര അവകാശികള്‍ക്കാണ് നാളെ ധനസഹായം വിതരണം ചെയ്യുന്നത്. ഡീൻ കുര്യാക്കോസ് എം പി , എസ് രാജേന്ദ്രൻ എം എൽ എ , ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
#pettimudi
#keralagovernment