പാലക്കാട് ജില്ലാ ലൈബ്രറി കൗണ്സില് വികസന സമിതിയുടെ നേതൃത്വത്തില് ഇന്ഡോര് സ്റ്റേഡിയത്തില് ജനുവരി 11 മുതല് 14 വരെ സം ഘടിപ്പിക്കുന്ന പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള് ഉദ്ഘാടനം ചെയ്തു. സറ്റേറ്റ് ലൈബ്രറി കൗണ്സില് എക്‌സിക്യുട്ടീവ് അംഗം വി .കെ ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എന്.മോഹനന്, എം. ഉണ്ണികൃഷണന്, കാസിം മാസ്റ്റര് , പി.കെ.സുധാകരന്, രാജേഷ് മേനോന്, കെ.നാരായണന്കുട്ടി, മോഹന്ദാസ് ശ്രീകൃഷ്ണപുരം, വി.എസ്.വിജയരാഘവന് എന്നിവര് പങ്കെടുത്തു.