തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിൽ നിലവിലുള്ള ലീവ് വേക്കൻസിയിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വിജയിച്ചവരും ആയുർവേദ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ നടത്തുന്ന ആയുർവേദ കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഫോട്ടോകോപ്പിയും ബയോഡേറ്റയും സഹിതം മേയ് നാല് രാവിലെ 11 ന് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.