തൃശ്ശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പെരിഞ്ഞനം എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് എന്നിവ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങളായി മാറും. തിങ്കളാഴ്ച വാക്സിനേഷനായി പട്ടികയിൽ പേര് വന്ന 881 പേരിൽ 616 പേർ വാക്സിൻ സ്വീകരിച്ചു. ഗവ മെഡിക്കൽ കോളേജ് 55, അമല മെഡിക്കൽ കോളേജ് 52, വൈദ്യരത്നം ആയുർവേദ കോളേജ് 80 തൃശൂർ ജനറൽ ആശുപത്രി 73, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 74 വേലൂർ കുടുംബാരോഗ്യ കേന്ദ്രം 66,പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ 76, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി69, ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രി 71 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ വിവരം.ആഴ്ചയിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കോവിൻ ആപ്പ് പ്രകാരം രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുന്നത്.
