സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ അദാലത്ത് മെയ് 16ന് ശേഷം മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മെയ് അഞ്ച് വരെ Industries.kerala.gov.in ലെ മിനിസ്റ്റേഴ്സ് അദാലത്ത് എന്ന ലിങ്ക് വഴിയോ ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയില്‍ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍ 04862 235507, 235410.
