കാസര്‍ഗോഡ്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ ജില്ലയിലെ ഒബിസി, ഒഇസി, എസ്ഇ/എസ്സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി സൗജന്യ ടയര്‍ ഫിറ്റര്‍ കോഴ്സ് നടത്തുന്നു. 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപ്പെന്ഡും ലഭിക്കും. താല്പര്യമുള്ളവര് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10ന് പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04994 227060
