ജില്ലയിലെ ഫിഷ് സീഡ് ഫാമുകളില്‍ കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. വേതനം പ്രതിമാസം 25,000 രൂപ. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാവില്ല. ഫിഷറീസ് പ്രൊഫഷനല്‍ ബിരുദം/ ഫിഷറീസ് മുഖ്യ വിഷയമായി ബിരുദാനന്തര ബിരുദം/ സുവോളജിയില്‍ ബിരുദാനന്തര ബിരുദം എന്നിവ നേടിയവരാവണം അപേക്ഷകര്‍. കംപ്യൂ്ട്ടര് പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 18-35 വയസ്സ്. വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിജ്ഞാനം, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കു രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 11ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ പി.ഒ, പാലക്കാട്-678651 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. യോഗ്യരായവരെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2815245.
