തേങ്കുറിശ്ശി-പെരുവമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടി നിര്വഹിച്ചു. റോഡ് നിര്മാണത്തോടൊപ്പം പരിപാലനം കൂടി ഉറപ്പ് വരുത്തിയുള്ള നിര്മാണ രീതികളാണ് സര്ക്കാര് അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെ നാടിന് വികസന കുതിപ്പുണ്ടായി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള് പൂര്ത്തിയായി വരുകയാണെന്നും ഇനി എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രണ്ട് കോടി ചെലവഴിച്ചാണ് മന്നത്തുകാവ് ജംഗ്ഷന് മുതല് പനംകുറ്റി വരെയുള്ള റോഡ് ദേശീയപാത നിലവാരത്തില് നിര്മാണം പൂര്ത്തിയാക്കിയത്. പുതിയ കാലം പുതിയ നിര്മാണം എന്ന പ്രഖ്യാപനത്തെ അന്വര്ത്ഥമാക്കിയാണ് തേങ്കുറിശ്ശി -പെരുവെമ്പ് റോഡ് 2.6 കിലോമീറ്റര് ദൂരം പുനരുദ്ധാരണ പ്രവൃത്തി പൂര്ത്തീകരിച്ചത്.

പെരുവെമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്.ഹംസത്ത് അധ്യക്ഷനായി. പൊതുമരാമത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് സി.ശങ്കരന് സാങ്കേതിക റിപ്പോര്ട്ട് അവതരിപ്പിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ശിവരാമന്, ജില്ലാ പഞ്ചായത്തംഗം എം.രാജന്, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഉഷ കുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ്മാരായ ബി.ചിത്ര, വി.ബാലകൃഷ്ണന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ് സി.ശ്രീകല, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഭവദാസ്, എം.സുരേഷ്, കെ.ശോഭന, വി.കവിത സംസാരിച്ചു.