പാലക്കാട്:  ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020 ലെ വിദ്യാഭ്യാസ അവാർഡിനും ഉപരിപഠന കോഴ്സ് കാലയളവിൽ ഒറ്റത്തവണ നൽകുന്ന സ്‌കോളർഷിപ്പിനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505170