തിരുവനന്തപുരം ജില്ലയില്‍ ഇന്നലെവരെ(01 ഫെബ്രുവരി) കോവിഡ് വാക്സിനേഷന് നല്‍കിയത് 20,831 പേര്‍ക്ക്. വാക്സിനേഷന് വിതരണത്തിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 312 സെഷനുകളാണ് സംഘടിപ്പിച്ചത്. ആകെ 80,349 പേരാണ് വാക്സിനേഷന് സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 61,127 പേര് ആരോഗ്യ പ്രവര്‍ത്തകരും 19,222 പേര് കോവിഡ് മുന്നണി പ്രവര്‍ത്തകരുമാണ്.
