തിരുവനന്തപുരം:   ജില്ലയില്‍ ഇന്നലെ വരെ(01 ഫെബ്രുവരി) പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത് 7,476 കുട്ടികള്‍. ഇനിയും സ്വീകരിക്കാനുള്ള കുട്ടികള്‍ക്ക് ഇന്നുംകൂടി വാക്‌സിന്‍ വിതരണം ചെയ്യും. ഇതിനായി ഡോര്‍ ടു ഡോര്‍ ഡെലിവറി ക്രമീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളിലും തുള്ളിമരുന്ന് ലഭിക്കും.