പാലക്കാട്: 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള് നടത്തി. രാവിലെ 10.30 മുതല് കഞ്ചികോട് കിന്ഫ്രാ മെഗാഫുഡ് പാര്ക്കിലെ വെയര് ഹൗസില് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലാണ് മോക് പോള് നടത്തിയത്. ആകെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അഞ്ച് ശതമാനം മെഷീനുകളിലാണ് മോക് പോള് നടത്തിയത്.
28 ഓളം ഉദ്യോഗസ്ഥര് മോക് പോളില് പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക്, ഡെപ്യൂട്ടി കലക്ടര്, നോഡല് ഓഫിസര്, ജില്ലയിലെ നാഷണല് /സ്റ്റേറ്റ് / അംഗീകൃത രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിന്നു മോക് പോള് നടത്തിയത്.