കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, ബി വോക് ഇന്‍ അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒമ്പത്. വിലാസം അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പളളിവയല്‍ പിഒ, തളിപ്പറമ്പ്, കണ്ണൂര്‍. ഫോണ്‍ 0460 2226110, 9746394616, 9995004269.
