വയനാട്: ആദിവാസി മേഖലയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതുജീവിതം പദ്ധതിയുടെ ഭാഗമായി കോളനി സംഗമവും സമൂഹ പ്രതിജ്ഞയും നടത്തി. വെങ്ങപ്പള്ളി മൂപ്പന്‍ കോളനിയില്‍ നടന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഊരിലെ കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കരള്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ഊരിലെ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് ലഹരിയ്ക്ക് എതിരായി സമൂഹ പ്രതിജ്ഞ എടുത്തു.
പച്ചപ്പ് പദ്ധതി, കുടുംബശ്രീ ജില്ലാ മിഷന്‍, സ്നേഹിത എന്നിവരുടെ ആഭിമുഖ്യത്തിലാണ് പുതുജീവനം പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാന്‍, കല്‍പ്പറ്റ ജനമൈത്രി പോലീസ് എ.എസ്.ഐ വി. വിജയന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.