മലബാർ സ്പെഷ്യൽ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഫുട്ബോൾ താരവും പൊലീസ് സേനയുടെ തന്നെ ഭാഗവുമായ ഐ എം വിജയനെ ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.