പാലക്കാട്: മണ്ണൂര് ഗ്രാമപഞ്ചായത്തിന്റെ വാര്ഷിക പദ്ധതിയില് 5,25,60838 രൂപയുടെ 99 പദ്ധതികള്ക്ക് അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലയില് ആദ്യമായി 2021- 22 വാര്ഷികപദ്ധതി അംഗീകാരത്തിനായി സമര്പ്പിച്ച മണ്ണൂര് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിച്ചു.
പട്ടാമ്പി നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷന് പ്ലാനിനും ലേബര് ബജറ്റിനും യോഗം അംഗീകാരം നല്കി. 2021- 22 വാര്ഷികപദ്ധതി നടപടിക്രമങ്ങള് പാലിച്ച് സമയബന്ധിതമായി സമര്പ്പിക്കാന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം നിര്ദ്ദേശം നല്കി.