മലപ്പുറം: വെളിയങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രവേശന കവാടം ഉദ്ഘാടനവും ഹയര്‍ സെക്കന്ററി ക്ലാസ് റൂം, ലാബ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് പുതുതായി പ്രവേശന കവാടം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് ഹയര്‍ സെക്കന്‍ഡറി ക്ലാസ് റൂമും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് ഹയര്‍ സെക്കന്‍ഡറി ലാബും ഒരുക്കുന്നത്. ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു അധ്യക്ഷയായി. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ മുഖ്യാതിഥിയായി. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
