ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവമാധ്യമങ്ങളുള്പ്പെടെയുളള ബഹുജന മാധ്യമങ്ങളിലെ വാര്‍ത്തയും പരസ്യങ്ങളും നിരീക്ഷിക്കുന്നതിന് ഇടുക്കിയില്‍ ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് സമിതി (എം.സിഎം.സി) രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അദ്ധ്യക്ഷനായ സമിതിയില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര് വൃന്ദാദേവി, ആകാശവാണി ദേവികുളം അസി. ഡയറക്ടര്‍ ബി. സുരേഷ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ സമിതി മെമ്പര്‍ സെക്രട്ടറിയാണ്.
മാധ്യമങ്ങളില്‍ പരസ്യം വാര്‍ത്താരൂപത്തില്‍ നല്‍കുന്നത് സമിതി നിരീക്ഷിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രക്ഷേപണ/പ്രസിദ്ധീകരണ അനുമതി നല്‍കുന്നതും സമിതിയായിരിക്കും. പരസ്യച്ചെലവിന്റെ കണക്കും സമിതി വിലയിരുത്തും.