കണ്ണൂര്‍:  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സ്ഥാപിച്ച 12276 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. സി വിജില്‍ ആപ്പിലെ പരാതികള്‍ വഴിയും നേരിട്ടും കണ്ടെത്തിയ ചുവരെഴുത്ത്, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങളാണ് സ്‌ക്വാഡുകള്‍ കണ്ടെത്തിയത്. അഴീക്കോട് – 1159, ധര്‍മ്മടം- 754, ഇരിക്കൂര്‍- 516, കല്ല്യാശ്ശേരി- 1021, കണ്ണൂര്‍- 992, കൂത്തുപറമ്പ്- 795, മട്ടന്നൂര്‍- 649, പയ്യന്നൂര്‍-488, പേരാവൂര്‍-1005, തളിപ്പറമ്പ്- 555, തലശ്ശേരി-549 എന്നിങ്ങനെ 8483 ചട്ടലംഘനങ്ങളാണ് സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്ടെത്തിയത്. 3793 എണ്ണം നേരിട്ടും കണ്ടെത്തി.