നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന് ആന്റ് ഇലക്റ്ററല് പാര്ട്ടിസിപ്പേഷന്) ആഭിമുഖ്യത്തിൽ “ജനാധിപത്യം സംരക്ഷിക്കാൻ ഞാൻ വോട്ട് ചെയ്യും” എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഷോർട്ട് ഫിലിം, പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളം – തമിഴ് ഭാഷയിൽ രണ്ട് മിനിറ്റിൽ അധികരിക്കാതെ 100 എം.ബിയിൽ കുറയാത്ത വീഡിയോ ആണ് നിർമ്മിക്കേണ്ടത്. എ ത്രീ സൈസിലാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. മത്സരാർത്ഥികൾ പേര്, വിലാസം, ഫോൺ നമ്പർ സഹിതം sveeppkd@gmail.com ൽ മാർച്ച് 22 ന് രാവിലെ 11.30 നകം എൻട്രികൾ ലഭ്യമാക്കണം. മികച്ച രചനകൾക്ക് സമ്മാന തുക നൽകും. തിരഞ്ഞെടുക്കുന്ന ഷോർട്ട് വീഡിയോ, പോസ്റ്ററുകൾ സ്വീപിന്റെ ഭാഗമായി ജില്ലയിൽ പര്യടനം നടത്തുന്ന വോട്ട് വണ്ടിയിൽ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് – 8547300900