കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള ആദ്യദിനം ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞ് ഇനി തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനാവുക. രാവിലെ 11 മുതല്‍ ഉച്ച മൂന്ന് വരെയാണ് വരണാധികാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്രികകള്‍ സ്വീകരിക്കുക. മഞ്ചേശ്വരം മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ ഷാജി എം കെയാണ്. കാസര്‍കോട്: ഷാജു (ആര്‍ ഡി ഒ). ഉദുമ: ജയ ജോസ്രാജ് സി എല്‍ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ), കാഞ്ഞങ്ങാട്: ഡി ആര്‍ മേഘശ്രീ (സബ്കളക്ടര്‍, കാഞ്ഞങ്ങാട്), തൃക്കരിപ്പൂര്‍: സിറോഷ് പി ജോണ്‍ (ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍) എന്നിവരാണ് മറ്റ് വരണാധികാരികള്‍.
