എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ നേതൃത്വത്തിൽ
ഹാൻഡ് സാനിറ്റൈസർ, എൻ 95 മാസ്ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവയാണ് എത്തിച്ചത്. സെക്ടറൽ ഓഫീസർമാർക്കും, സോണൽ ഓഫീസർമാക്കും, സോണൽ സ്ക്വാഡുകൾക്കുമുള്ള കോവിഡ് പ്രതിരോധ കിറ്റുകളാണ് ഇപ്പോഴുള്ളത്.

സെക്ടറൽ ഓഫീസർമാർക്കായി 500 എം.എൽ അടങ്ങുന്ന 600 എണ്ണം സാനിറ്റൈസറും മാസ്കുകൾ 1200 എണ്ണവും 2400 ഗ്ലൗസുകളും 1200 ജോടി ഫേസ് ഷീൽഡുകളുമാണ് എത്തിയത്. സോണൽ ഓഫീസർമാർക്കായി 100 എം.എല്ലിൻ്റെ 22800 സാനിറ്റൈസറുകളും 11400 മാസ്കുകളും 22800 ഗ്ലൗസുകളും 2280 ഫേസ് ഷീൽഡുകളും ശേഖരിച്ചു കഴിഞ്ഞു.

സോണൽ സ്ക്വാഡുകൾക്കായി 100 എം.എലിൻ്റ 8000 സാനിറ്റൈസറുകളും 4000 എൻ 95 മാസ്കുകളും 8000 കൈയുറകളും 800 ഫേസ് ഷീൽഡുകളുമാണ് എത്തിച്ചത്. ബൂത്തുകളിലേക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ പിന്നീടെത്തിക്കും.