എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ നിരീക്ഷക സംഘങ്ങള്‍ക്കുള്ള കോവിഡ് പ്രോട്ടോകോള്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളുടെ ഓഫീസുകള്‍ക്കാണ് കിറ്റുകള്‍ കൈമാറുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായി ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫ്ലൈയിം സ്ക്വാഡുകള്‍, ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകള്‍, വിവിധ സര്‍വ്വൈലന്‍സ് സംഘങ്ങള്‍ എന്നിവര്‍ക്കാണ് കിറ്റുകള്‍ ലഭ്യമാക്കുന്നത്.
ഒരു നിയോജക മണ്ഡലത്തിലേക്ക് 51 കിറ്റുകളാണ് നല്‍കുന്നത്. മാസ്കുകള്‍, കൈയ്യുറകള്‍, ഫെയിസ് ഷീല്‍ഡുകള്‍, സാനിറ്റൈസറുകള്‍ എന്നിവയാണ് കിറ്റുകളില്‍. സെക്ടറല്‍ ഓഫീസര്‍മാര്‍, സെക്ടറല്‍ അസിസ്റ്റന്റുമാര്‍ എന്നിവരുടെ ഓഫീസുകള്‍ക്കുള്ള കോവിഡ് പ്രോട്ടോകോള്‍ കിറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവയുടെ വിതരണം ആരംഭിക്കും.