കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടർ വിഭാഗത്തിൽ വോട്ട് ചെയ്യാനായി 12ഡി ഫോം നൽകിയ അവശ്യ സർവീസ് വോട്ടർമാർക്കായി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെൻററുകൾ ഏർപ്പെടുത്തും. മാർച്ച് 28, 29, 30 തീയതികളിൽ ഈ സെൻററുകളിലാണ് ഇവർ വോട്ട് രേഖപ്പെടുത്തേണ്ടത്.