കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ മാർച്ച് 21ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ നടക്കും. ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന മണ്ഡലം നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷനാണിത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.