പാലക്കാട് ജില്ലയില് ഇന്ന് (മാർച്ച് 23) 79 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 39 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 31 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർ,1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.79 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഒറ്റപ്പാലം നഗരസഭ, ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ-7 പേർ വീതം
പാലക്കാട് നഗരസഭ, കണ്ണാടി സ്വദേശികൾ- 6 പേർ വീതം
അകത്തേത്തറ, കുത്തനൂർ സ്വദേശികൾ- 3 പേർ വീതം
കാഞ്ഞിരപ്പുഴ, കൊടുമ്പ്, കൊടുവായൂർ, കുലുക്കല്ലൂർ, മണ്ണൂർ, മാത്തൂർ, മുതുതല, പറളി, പൂക്കോട്ടുകാവ്,
പുതുനഗരം, പുതുശ്ശേരി, തൃത്താല, വല്ലപ്പുഴ-2 പേർ വീതം
അഗളി, അലനല്ലൂർ, അമ്പലപ്പാറ, ആനക്കര, മണ്ണാർക്കാട്, കരിമ്പ, കൊപ്പം, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മുണ്ടൂർ, നാഗലശ്ശേരി, നെല്ലായ, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പെരുമാട്ടി, പിരായിരി, ഷോളയൂർ, തച്ചമ്പാറ, വണ്ടാഴി, വാണിയംകുളം ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1220 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 3 പേർ കോഴിക്കോട് ജില്ല ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ എറണാകുളം ജില്ലയിലും 19 പേർ തൃശ്ശൂർ ജില്ലയിലും 28 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.