എറണാകുളം: പറവൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി 80 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്കുള്ള (ആബ്സന്‍റീവ് വോട്ടേഴ്സ്) പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെ പ്രത്യേക പോളിംഗ് ടീമിനെ ഉപയോഗിച്ച് നടത്തുമെന്ന് പറവൂര്‍ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.

മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ആബ്സെന്‍റീവ് വോട്ടേഴ്സ് എസെന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തിന് പറവൂര്‍ ബോയ്സ് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്താം. പറവൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ വെള്ളിയാഴ്ച് ഉച്ചയ്ക്ക് ഒരുമണിക്ക് പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ നടക്കും. പറവൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പറവൂര്‍ ബോയ്സ് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ മാര്‍ച്ച് 28ന് രാവിലെ എട്ട് മണി മുതല്‍ നടക്കും.