ആലപ്പുഴ: പൊതു സ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും അടിയന്തിരമായി നീക്കി അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്താൻ വരണാധികാരികള്‍ നോട്ടീസ് നൽകിത്തുടങ്ങി. നീതിപൂർവ്വവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കളക്ടറേറ്റിൽ വിളിച്ചുചേർത്ത പൊതു നിരീക്ഷരുടെ യോഗത്തിലെ നിര്‍ദ്ദേശപ്രകാരമാണിത്.
പൊതു നിരീക്ഷകര്‍ വിളിച്ച യോഗത്തില്‍ വരണാധികാരികള്‍, ആൻറി ഡിഫേസ്മെന്റ് സ്ക്വാഡ് എന്നിവര്‍ പങ്കെടുത്തു. മറ്റ് തീരുമാനങ്ങള്‍. ജില്ലയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോഴും പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും അധികരിച്ച് വരുന്നത് ആശങ്കയുളവാക്കുന്നതായി നിരീക്ഷകർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേസെടുക്കുന്നതും പരിഗണിക്കണം. വോട്ടെടുപ്പ് വരെയുള്ള ദിവസങ്ങളിൽ ഇക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ആന്റീ ഡി ഫേസ്മെന്ര് സ്ക്വാഡിന്റെ എണ്ണം വർധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. സ്ക്വാഡിലെ സംഘാംഗങ്ങൾ എല്ലാവരും തന്നെ ജോലി സമയത്ത് ഉണ്ടാകണം. ഇവര്‍ക്ക് ജോലിക്കായി നിശ്ചിത സ്ഥലങ്ങള്‍ നിശ്ചയിച്ച് നല്‍കണണെന്ന് വരണാധികാരികളോട് ആവശ്യപ്പെട്ടു. ഏതെല്ലാം സ്ഥാനാർഥികളുടെ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത് എന്ന് ചൂണ്ടിക്കാട്ടി വരണാധികാരിക്ക് സ്ക്വാഡ് എല്ലാദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേക റിപ്പോർട്ട് നൽകണം. ആന്റീ ഡീ ഫേസ് മെന്ര് ടീമിന്രെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ റക്കോര്‍ഡ് ചെയ്ത് നിരീക്ഷകര്‍ക്ക് നല്‍കണം. ഞായറാഴ്ച മുതല്‍ ഇതിനായി പ്രത്യേക ഡ്രൈവ് ആരംഭിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വീപ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. പോളിംഗ് സ്റ്റേഷനുകൾ , ചുറ്റുുപാടുകള്‍ എന്നിവ വൃത്തിയാക്കും. പോളിങ് ബൂത്തുകളിലെ മാര്‍ക്കിങ്ങും ഉടന്‍പൂര്‍ത്തിയാക്കും. അതത് നിയമസഭാ മണ്ഡലങ്ങളില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരൂർ, ചേർത്തല, ആലപ്പുഴ നിയമസഭ മണ്ഡലം പൊതു നിരീക്ഷകന്‍ ധരംവീർ സിങ്, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടെ നിരീക്ഷകന്‍ ഡോ. ജെ. ഗണേഷ്, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നരേന്ദ്രകുമാർ ഡഗ്ഗ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ ചുമതലയുള്ള ചന്ദ്രശേഖർ, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, വിവിധ മണ്ഡലങ്ങളുടെ വരണാധികാരികള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി എന്നിവര്‍ പങ്കെടുത്തു.