പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍)കാമ്പയിന്റെ ഭാഗമായി പരിമിത ഓവര്‍ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു.
അയിരൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അയിരൂര്‍ മോണിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തടിയൂര്‍ എംഎംഎസ്ഇയും തമ്മിലായിരുന്നു മത്സരം.
മത്സരത്തില്‍ അയിരൂര്‍ മോണിംഗ് സ്റ്റാര്‍ ജേതാക്കളായി. റാന്നി നിയോജക മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മത്സരത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും കാണികള്‍ക്കായി പരിചയപ്പെടുത്തി.