കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ ഇന്നും(ഏപ്രില്‍ 21) നാളെയുമായി(ഏപ്രില്‍ 22) നടത്തുന്ന മെഗാ ടെസ്റ്റ് ഡ്രൈവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ചെക്ക്‌പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളും താഴേത്തട്ടിലുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.

കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലും റൂറല്‍ മേഖലയിലും പോലീസ് പരിശോധന കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണറും അഡീഷണല്‍ റൂറല്‍ എസ്.പിയും അറിയിച്ചു.
സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, എ.ഡി.എം അലക്‌സ് പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.