ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് പുറത്തു പരിശീലനത്തിന് പോകാന്‍ കഴിയാത്ത ഈ അവസരത്തില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂര്‍ വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: അനീഷ് കുമാര്‍ പി 9400808443, രതീഷ് ടി 9847690280
വെബ്സൈറ്റ് : www.cetkr.ac.in
