പാലക്കാട്: ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഭീഷണിയും നിലവിലില്ലെന്നും യോഗം വിലയിരുത്തി.
