പാലക്കാട്:   ടൗട്ടെ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ശക്തമായ മഴ കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്നതിനാൽ നിലവിൽ 25 സെന്റീമീറ്റർ ഉയർത്തിയിട്ടുള്ള റിവർ സ്ലുയിസ് 35 സെന്റീമീറ്ററാക്കി ഉയർത്തുമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് മുമ്പ് റിവർ സ്ലുയിസ് ഉയർത്തിയിരുന്നത്.