എറണാകുളം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 35 എണ്ണം പ്രവർത്തനം തുടരുന്നു. കൊച്ചി താലൂക്കിൽ 27 എണ്ണവും കണയന്നൂർ താലൂക്കിൽ 6 ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. 358 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.
കണയന്നൂർ താലൂക്കിൽ 166 പേരും കൊച്ചി താലൂക്കിൽ 1317 ആളുകളും കോതമംഗലം താലൂക്കിൽ 32 ആളുകളും ക്യാമ്പുകളിലുണ്ട്. 27 ജനറൽ ക്യാമ്പുകളും ക്വാറൻറീനിൽ ഉള്ളവർക്കായി നാല് ക്യാമ്പുകളും കോവിഡ് രോഗികൾക്കായി നാല് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ആകെ 1515 ആളുകളാണ് ക്യാമ്പുകളിൽ ഉള്ളത്.