ജില്ലയിൽ 937019 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു
ജില്ലയിൽ 17-ാം തീയതി വരെ 937019 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
630525 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 306494 ആളുകളും വാക്സിൻ സ്വീകരിച്ചു.
721306 ആളുകൾ ആദ്യ ഡോസ് വാക്സിനും 215713 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 133457 ആരോഗ്യ പ്രവർത്തകരും 80344 കോവിഡ് മുന്നണി പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 2619 ആളുകളും 45 നും 60 നും ഇടയിൽ പ്രായമുള്ള 245881 ആളുകളും 60 വയസിനു മുകളിലുള്ള 474718 ആളുകളും വാക്സിൻ സ്വീകരിച്ചു. 200076 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 15637 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.