ജില്ലയിലെ താത്കാലിക കോടതികളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഏഴാം ക്‌ളാസ് ജയിച്ച സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി -60 വയസ്.
പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം, എന്നിവ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂണ്‍ 18ന് വൈകിട്ട് അഞ്ചു വരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം-691013 വിലാസത്തില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474 2793491 ഫോണില്‍ ലഭ്യമാണ്.