ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ക്ക് മെയ് 23 അര്‍ദ്ധരാത്രി മുതല്‍ താത്കാലിക പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രവേശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും ലേലക്കാര്‍ക്കും യൂണിയന്‍കാര്‍ക്കും മെയ് 23 പരിശോധന നടത്താനുള്ള സൗകര്യം വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് പരിശോധന സമയം. കച്ചവടക്കാര്‍ക്കും ലേലക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പുറത്തുനിന്നും പരിശോധന നടത്താം.

ശക്തികുളങ്ങര ഹാര്‍ബറിലെ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ശക്തികുളങ്ങര സെന്റ് ജോസഫ് സ്‌കൂളിലും 4, 5, 54, 55 ഡിവിഷനുകളിലുള്ളവര്‍ക്ക് കാവനാട് കമ്മ്യൂണിറ്റി സെന്ററിലും പരിശോധന നടത്താം. കച്ചവടക്കാര്‍, ലേലക്കാര്‍, യൂണിയന്‍കാര്‍ തുടങ്ങിയവര്‍ക്ക് ശക്തികുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
അഴീക്കല്‍ ഹാര്‍ബറിലുള്ളവര്‍ക്ക് ഹാര്‍ബറിലും ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും മൊബൈല്‍ പരിശോധനാ ടീം പരിശോധന നടത്തും.
തങ്കശ്ശേരി ഹാര്‍ബറിലുള്ളവര്‍ ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ പരിശോധനയ്ക്ക് എത്തണം. ഇവര്‍ക്ക് നാളെ(മെയ് 24) ടി. എം. വര്‍ഗീസ് ഹാളിലും പരിശോധന നടത്താം.