കോഴിക്കോട്: പ്രതിവാര ടി.പി. ആറിന്റെ അടിസ്ഥാനത്തില്‍ അഴിയൂര്‍, കുരുവട്ടൂര്‍ പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ പഞ്ചായത്തുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 30 ശതമാനത്തിന് മുകളിലാണ് ഇവിടെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25 ശതമാനത്തിന് മുകളില്‍ ടി.പി.ആര് ഉള്ള പെരുമണ്ണ, കൊടിയത്തൂര്‍, ചോറോട്, കടലുണ്ടി, പെരുവയല്‍, ഓമശ്ശേരി എന്നീ പഞ്ചായത്തുകളെ ഉയര്‍ന്ന ടി.പി ആര് നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
