കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യ സഹായം ലഭ്യമാക്കുന്നതിന് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായി (എം.ഇ.സി) പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. 20നും 45നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായാണ് വേതനം. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15.
