കുഴല്മന്ദം നടുവത്തപ്പാറ ഗവ. മോഡല് റസിഡന്ഷ്യല് സ്‌കൂളില് ( ആണ്കുട്ടികള്) 2021 – 22 അധ്യയന വര്ഷം ആറ്, ഏഴ്, ഒമ്പത്, ക്ലാസുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികള്ക്ക് യഥാക്രമം നിലവിലുള്ള അഞ്ച്, ഏഴ്, നാല് ഒഴിവുകളിലേക്കും എട്ടാം ക്ലാസിലേക്ക് ഒ.ബി.സി. വിഭാഗത്തിലുള്ള ഒരൊഴിവിലേക്കും ഓണ്ലൈനായി അപേക്ഷിക്കാം. അപേക്ഷകര് ഒഴിവില് സൂചിപ്പിച്ച വിഭാഗത്തില്പ്പെട്ടവരാകണം. വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് താഴെയായിരിക്കണമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്: 04922 217217.