പാലക്കാട് : പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആൺകുട്ടികൾ), മുണ്ടൂർ (പെൺകുട്ടികൾ) പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, ട്യൂഷൻ, നോട്ടുബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട ഹോസ്റ്റലുകളിലോ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ scdopkd.gmail.com ലോ ജൂൺ 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 8547630123.