പാലക്കാട്:  മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്സ്,ഫാർമസിസ്റ്റ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബി.എസ്.എസി നഴ്സിംഗ് / ജി.എൻ.എം /എ. എൻ.എം യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും ഡി.ഫാം, ബി.ഫാം യോഗ്യരായവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ മെയ് 31 ന് വൈകിട്ട് മൂന്നിന് അപേക്ഷയും, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.