കണ്ണൂർ: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം മമ്മാക്കുന്ന് മാപ്പിള സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം റീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ വി റെജീന, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം സരളാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാഥിതികളായി. പ്രധാനധ്യാപകന് പി കെ ശശീന്ദ്രന് , സി ആര് സി കോര്‍ഡിനേറ്റര്‍ പി കെ പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ ഓണ്‍ലൈനില്‍ നടന്നു. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ പരിപാടി യൂട്യൂബ് ലൈവ് ആയി സംപ്രേഷണം നടത്തുകയും വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പി ടി എ യുടെ നേതൃത്വത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും പായസക്കിറ്റുമടങ്ങിയ സമ്മാനപ്പൊതി വീടുകളില്‍ എത്തിച്ചു നല്കി.
