കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഔള്പ്പാറ ടീ എസ്റ്റേറ്റില്‍ മെയ് 30 വരെ ജോലി ചെയ്ത വ്യക്തി, അഞ്ചാം മൈല്‍ അമലാ മില്ലില്‍ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. പൂതാടി നെല്ലിക്കര ലക്ഷം വീട് കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. ബത്തേരി അമ്പല ക്കുന്നു കോളനി, വന്നത്തറ കോളനി, നെന്മേനി എടക്കല്‍ കോളനി, നൂല്‍പ്പുഴ മന്നൂര്‍ കുന്നു കോളനി, പൊഴുതന അത്തിമൂല കോളനി, വെള്ളമുണ്ട അരീക്കര കോളനി, പാക്കം ഫോറസ്റ്റ് വയല്‍ കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
