കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 25ന് രാവിലെ 11ന് നാഗമ്പടം ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) നടക്കും.
പ്രായപരിധി 18നും 45നും ഇടയില്‍. യോഗ്യത-ബി.എച്ച്.എം.എസ് അല്ലെങ്കില്‍ ഹോമിയോപ്പതിയില്‍ എം.ഡി. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, പകര്‍പ്പ്, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ 10.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-0481 2583516