എറണാകുളം: ജില്ലയിൽ തിങ്കളാഴ്ച വരെ (7/06/2021) 242640 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 874960 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1117600 ആളുകൾ വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരിൽ 58797 ആളുകൾ രണ്ട് ഡോസ് വാക്സിനും 75691 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30477 ആളുകൾ രണ്ട് ഡോസ് വാക്സിനും 51768 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 423 പേർ രണ്ട് ഡോസ് വാക്സിനും 63012 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 42521 ആളുകൾ രണ്ട് ഡോസും 283815 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 110425 ആളുകൾ രണ്ട് ഡോസും 400674 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 807052 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 202011 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 67908 ആളുകൾ ആദ്യ ഡോസും 40629 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.